ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ
ഭൂമിയുടെ അടുത്തേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തി ഐഎസ്ആർഒ.
ഭൂമിയോട് വളരെ അടുത്ത് വരുമെന്ന് പ്രതീക്ഷിക്കുന്ന അപ്പോഫിസ് എന്ന വലിയ ഛിന്നഗ്രഹത്തെക്കുറിച്ചാണ് ഐഎസ്ആർഒ വെളിപ്പെടുത്തല്‍ നടത്തിയത്. ഈജിപ്ഷ്യൻ ദൈവമായ ചാവോസിന്റെ പേരിലുള്ള ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്, 2029 ഏപ്രില്‍ 13 ന് ഭൂമിയുമായി ഏറ്റവും അടുത്ത് എത്താനുള്ള സാധ്യതയും ഐഎസ്ആർഒ അറിയിച്ചു.
ഒരു ഛിന്നഗ്രഹത്തിന്റെ ആക്രമണം മനുഷ്യരാശിക്കുതന്നെ ഭീഷണിയാണ്. അതിനാല്‍ തന്നെ ഐഎസ്ആർഒയുടെ നെറ്റ്വർക്ക് ഫോർ സ്പേസ് ഒബ്ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (നെട്രാ) അപ്പോഫിസിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഭാവി ഭീഷണികള്‍ ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് പറഞ്ഞു.