‘ഇസ്രയേലിന് ആയുധം നല്‍കരുത്’; പ്രമേയം പാസ്സാക്കി യു.എൻ മനുഷ്യാവകാശസമിതി, വിട്ടുനിന്ന് ഇന്ത്യ

ഇസ്രയേലിന് ആയുധം നല്‍കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ. മനുഷ്യാവകാശസമിതി പാസാക്കി. 48 അംഗസമിതിയില്‍ 28 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ആറുരാജ്യങ്ങള് എതിർത്തു. ഇന്ത്യയടക്കം 13 രാജ്യങ്ങള്‍ വിട്ടുനിന്നു.
ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടെ കയറ്റുമതി നിരീക്ഷിക്കാനും ഇസ്രയേല്‍സൈന്യത്തിന് ലഭിക്കുന്ന ആയുധങ്ങള്‍ പലസ്തീൻ ജനതയ്ക്കുനേരേ ഉപയോഗിക്കുന്നില്ലെന്നുറപ്പുവരുത്താനും സ്വതന്ത്ര അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് മനുഷ്യരാശിക്കുമേലുള്ള യുദ്ധമാണെന്നും യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രയേല്‍ ഉത്തരവാദിയായിരിക്കുമെന്നും പ്രമേയം പറയുന്നു.