ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ വീടുകൾ തകർന്നു; രണ്ട് മൃതദേഹങ്ങൾകൂടി കൈമാറി ഹമാസ്
ഇസ്രയേൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനിടെ രണ്ട് ബന്ദിക്കളുടെ കൂടി മൃതദേഹങ്ങൾ ഹമാസ് കൈമാറി. റെഡ്ക്രോസ് വഴിയാണ് ഹമാസ് രണ്ട് ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൈമാറിയത്. ഇവ തിരിച്ചറിയലിനായി ഇസ്രയേൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
അതേസമയം വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുകയാണ്. കിഴക്കൻ ഗാസയിൽ വീടുകൾക്ക് നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഷുജെയ്യ, തൂഫാഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിലെ പ്രതീക്ഷകളെല്ലാം നഷ്ടമായെന്ന് പലസ്തീനികൾ പറയുന്നു. ഗാസയിൽ ബുധനാഴ്ച മാത്രം നൂറോളം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്.













