ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 14 പേര് കൊല്ലപ്പെട്ടു
Posted On March 15, 2024
0
271 Views

ഗാസ മുനമ്ബില്‍ സഹായം സ്വീകരിക്കാൻ കാത്തുനിന്നവർക്കുമേല് ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ 14 പേർ കൊല്ലപ്പെട്ടു. 150 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസ സിറ്റിയിലെ ഒരു റൗണ്ട് എബൗട്ടില്‍ വട്ടംകൂടിയിരുന്നവരുടെ ഇടയിലേക്കാണ് ഇസ്രയേല്‍ അക്രമണം നടത്തിയത്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെയാണ് അക്രമണം ഉണ്ടായതെന്ന് വടക്കൻ ഗാസയിലെ ഒരു ആശുപത്രിയിലെ എമർജൻസി സർവീസ് ഡയറക്ടർ മുഹമ്മദ് ഗുറാബ് പറഞ്ഞു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025