ഹമാസ് തലവൻ യാഹ്യ സിൻവറിൻറെ അവസാനമായി എന്ന് നെതന്യാഹു; സൈന്യം വീട് വളഞ്ഞു..
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിൻറെ അവസാന നിമിഷങ്ങൾ അടുത്തെന്ന് ബെഞ്ചമിൻ നെതന്യാഹു പറയുന്നു. യാഹ്യ സിൻവാറിന്റെ വീട് ഇസ്രായേല്‍ സൈന്യം വളഞ്ഞുവെന്നും, അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു എന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുന്നു.
” ഗാസ മുനമ്ബില്‍ ഏത് ഭാഗത്തേക്കും ശത്രുവിനെ തിരക്കി പോകാമെന്ന് സൈന്യത്തോട് ഞാൻ അറിയിച്ചിരുന്നു. അവര്‍ ഇപ്പോള്‍ സിൻവാറിന്റെ വീട് വളയുകയാണ്. ആ വീട് അയാളുടെ താവളം അല്ലായിരിക്കാം. അതുകൊണ്ട് തന്നെ സിൻവാര്‍ അവിടെ നിന്ന് രക്ഷപെട്ടേക്കാനും സാധ്യതയുണ്ട്. പക്ഷേ ഇനി അയാളെ കണ്ടെത്തുന്നത് വരെയുള്ള കുറഞ്ഞ സമയം മാത്രമാണ് സിൻവാറിന് മുന്നിലുള്ളതെന്നും” നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സിൻവാര്‍ നിലവില്‍ വീടിനുള്ളില്‍ അല്ലെന്നും, ഭൂമിക്ക് അടിയിലുള്ള ഒളിത്താവളത്തില്‍ ആണെന്നുമാണ് വിവരം ലഭിച്ചതെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. “സിൻവാര്‍ അവിടെയുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം അവിടേക്ക് എത്തുന്നത്. എന്നാല്‍ അവിടെ നിന്ന് ലഭിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും വിശദമായി പറയാനുള്ള സമയം ഇതല്ല എന്നും, ഇപ്പോൾ അയാളെ കണ്ടെത്തി വധിക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമയെന്നും” ഡാനിയല്‍ ഹഗാരി പറഞ്ഞു.
2017ലാണ് യഹ്യ സിൻവാര്‍ ഹമാസിന്റെ പ്രധാന നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനും പാലസ്തീനികളെ കൊലപ്പെടുത്തിയതിനും ഇയാള്‍ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രൂപീകരിക്കാൻ ഖത്തറുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയതും സിൻവാറാണ്. സിൻവാറിനെ പിടിക്കും എന്നോ ജയിലിൽ ടക്കുമെന്നോ ഇസ്രായേൽ പറയുന്നില്ല. പകരം അവർ പറയുന്നത് യഹ്യ സിൻവറിനെ വധിക്കുമെന്നാണ്. കാരണം അവർ അത്ര മാത്രം അദ്ദേഹത്തെ ഭയപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്ന കാലത്തോളം ഇസ്രായേൽ ഭരണകൂടത്തിന് സിൻവർ ഒരു തലവേദന തന്നെ ആയിരിക്കും. തടവിൽ ആക്കിയാൽ സിൻവാറിനെ മോചിപ്പിക്കാനായി ഏതു വിധത്തിലുള്ള ആക്രമണവും ഹമാസ് പ്ലാൻ ചെയ്യുമെന്നും ഉറപ്പാണ്.
തിരഞ്ഞുപിടിച്ച് വധിക്കാനുള്ള ഹമാസ് കമാൻഡർമാരുടെയും നേതാക്കന്മാരുടെയും ചിത്രങ്ങൾ ഇസ്രായേൽ ഡിഫൻസ് ഓഫീസിൽ ഒരു ചുവരിൽ ഒട്ടിച്ചിട്ടുണ്ട്. അതിൽ ഒത്ത നടുക്ക് ഏറ്റവും മേലെയാണ് യഹ്യ സിൻവറിന്റെ ഫോട്ടോ ഉള്ളത്. അതിൽ നിന്ന് തന്നെ അറിയാം ഇസ്രാഈലിന്റെ ഒന്നാം നമ്പർ നോട്ടപ്പുള്ളി യഹ്യ സിൻവർ തന്നെയാണെന്ന്.