ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി
വെടിനിർത്തല്‍ ഉടമ്ബടി യാഥാർഥ്യമാക്കാൻ യു.എസ് ശക്തമായ ശ്രമം നടത്തുന്നതിനിടെ ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി.
ഞായറാഴ്ച പുലർച്ച ബോംബാക്രമണത്തില്‍ ഒരു സ്ത്രീയും അവരുടെ ആറ് മക്കളും ഉള്‍പ്പെടെ 21 പേർ കൊല്ലപ്പെട്ടു.
ദാർ അല്‍ ബലാഹിലെ ഒരു വീടിനു മുകളില്‍ ബോംബിട്ടതോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം കൊല്ലപ്പെട്ടത്. ജബലിയയിലെ രണ്ട് അപ്പാർട്ട്മെന്റുകളിലും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. ഒരു സ്ത്രീയും അവരുടെ മകളും ഉള്‍പ്പെടെ നാലുപേർക്ക് ജീവൻ നഷ്ടമായെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗസ്സയിലെ മറ്റൊരു ആക്രമണത്തില്‍ നാലുപേർ കൊല്ലപ്പെട്ടതായി ഔദ ആശുപത്രി അധികൃതർ പറഞ്ഞു.