പ്രകോപനമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് കിം ജോങ് ഉൻ
ശത്രുക്കളുടെ പ്രകോപനമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.
ആണവായുധങ്ങള്‍ കാണിച്ച് ശത്രുരാജ്യങ്ങള്‍ പ്രകോപിച്ചാല്‍ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഉൻ അറിയിച്ചിരിക്കുന്നത്. ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
മിലിറ്ററി മിസൈല്‍ ബ്യൂറോയിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു കിം ജോങ് ഉന്നിന്റെ പ്രതികരണം. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായാണ് അദ്ദേഹം സൈനികരുമായി കൂടിക്കാഴ്ച നടത്തിയത്.
ഉത്തരകൊറിയൻ സൈന്യം ഇത്തവണ നടത്തിയ സൈനിക പ്രകടനം സേനയുടെ ആക്രമണ, പ്രത്യാക്രമണങ്ങളുടെ വ്യക്തമായ വിശദീകരണമാണെന്ന് കിം പറഞ്ഞതായി ഉത്തരകൊറിയൻ വാര്‍ത്തഏജൻസി റിപ്പോര്‍ട്ട് ചെയ്തു.