ലെബനൻ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ മിസൈല്‍ ആക്രമണം

ലെബനൻ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം. വടക്കൻ ഇസ്രയേലിലെ ഒരു പട്ടണത്തില്‍ 12 മിസൈലുകള്‍ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ഏറ്റെടുത്തു. ലെബനൻ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേല്‍ പട്ടണമായ കിര്യത് ഷ്മോണയില്‍ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായി ഇസ്രായേലിന്റെ മെഡിക്കല്‍ സര്‍വീസ് അറിയിച്ചു. ഗസ്സയിലെ നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി പട്ടണത്തിന് നേരെ ഒരു ഡസൻ റോക്കറ്റുകള്‍ പ്രയോഗിച്ചുതായി ഹമാസിന്റെ സായുധ വിഭാഗത്തിലെ ലെബനീസ് വിഭാഗം പറഞ്ഞു.