നേപ്പാളില്‍ പ്രളയക്കെടുതയില്‍ മരണം 193 ആയി, 31ഓളം പേരെ കാണാനില്ല
നേപ്പാളിലെ പ്രളയത്തില്‍ ഇതുവരെ 193 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രളയത്തില്‍ 31 പേരെ കാണാതായെന്നും നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിനിടയില്‍ പെയ്ത കനത്ത മഴയില്‍ കഠ്മണ്ഡുവിലെ മുഴുവന്‍ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്ന് കഠ്മണ്ഡു പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണുള്ളത്.
ഹെലികോപ്റ്ററുകളും ബോട്ടുകളും ചങ്ങാടങ്ങളും ഉപയോഗിച്ച് 4,000ത്തോളം ആളുകളെ രക്ഷിച്ചതായി നേപ്പാള്‍ സൈന്യം അറിയിച്ചു. കഠ്മണ്ഡുവിലേക്കുള്ള വഴികളിലെ മണ്‍കൂനകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നുണ്ട്.