ട്രംപിൻറെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി പുടിനും; മഹായുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങൾ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ആണവ അന്തര്‍വാഹിനികള്‍ റഷ്യയുടെ സമുദ്ര തീരത്തേക്ക് അയക്കാൻ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. പുട്ടിന്റെ വിശ്വസ്തനായ, അവരുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ ഒരു ഭീഷണിയിൽ, പ്രകോപിതനായാണ് ട്രംപ് ആണവ അന്തര്‍വാഹിനികള്‍ റഷ്യയുടെ സമീപത്തേക്ക് നീങ്ങാന്‍ ഉത്തരവിട്ടത്.
എന്നാലിപ്പോൾ അതിന് അതെ നാണയത്തിൽ തിരിച്ചടി നല്കാന് ഒരുങ്ങുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്. നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിനടുത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. യുക്രൈനില്‍ ആക്രമണം നടത്താന്‍ ഈ വിമാനങ്ങളാണ് റഷ്യ പലപ്പോഴും ഉപയോഗിക്കുന്നത്. ഇവയില്‍ ആണവ മിസൈലുകള്‍ നിറച്ചിട്ടുണ്ടെന്നും ഇത് വരാൻ പോകുന്ന ഒരു മഹായുദ്ധത്തിന്റെ സൂചനകൾ ആണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയുടെ അന്തര്‍വാഹിനികള്‍ ഇപ്പോള്‍ അവ എത്തേണ്ട സ്ഥലത്താണ് ഉള്ളത് എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതി യുക്രൈന് റഷ്യയിലേക്ക് നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് പുട്ടിന് ആണവ ബോംബര്‍ വിമാനങ്ങള്‍ ആര്‍ട്ടിക് മര്‍മാന്‍സ്ക് മേഖലയിലെ ഒലെന്യ വ്യോമതാവളത്തില്‍ വീണ്ടും വിന്യസിച്ചത്.
യുക്രൈന് ആക്രമണം ഭയന്നാണ് സരടോവ് മേഖലയിലെ വ്യോമ താവളത്തില്‍ നിന്ന് ഈ വിമാനങ്ങൾ മാറ്റിയത് എന്നും സൂചനയുണ്ട്. റഷ്യയുടെ ആണവ ആയുധശേഖരത്തിന്റെ ഭാഗമാണ് ഈ വിമാനങ്ങള്‍. ഇതേ വിമാനങ്ങൾ ഉപയോഗിച്ച്, മറ്റു ബോംബുകൾ കൊണ്ട് റഷ്യ ഉക്രെയ്നിനെ ആക്രമിചിരുന്നു.
അതെ സമയം കഴിഞ്ഞ ദിവസം റഷ്യയുടെ കൈവശമുള്ള ക്രിമിയയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു റഷ്യന്‍ ജെറ്റ് യുദ്ധവിമാനം തകര്‍ത്തതായും നാല് സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായും യുക്രൈന് സേന അവകാശപ്പെടുന്നുണ്ട്.
യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. യുഎസ് ഉപരോധങ്ങൾ വർധിപ്പിക്കും എന്ന ഡോണൾഡ് ട്രംപിന്റെ സമയപരിധിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, അദ്ദേഹത്തിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഈ ആഴ്ച മോസ്കോ സന്ദർശിക്കും. വെള്ളിയാഴ്ചയാണ് റഷ്യയ്ക്ക് ട്രംപ് നൽകിയിരിക്കുന്ന സമയപരിധി അവസാനിക്കുന്നത്.
ട്രംപിന്റെ വിശ്വസ്തനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ സ്റ്റീവ് വിറ്റ്കോഫ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മോസ്കോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ ഇതുവരെ കാര്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ, ട്രംപിന്റെ ദൂതന്റെ മോസ്കോ സന്ദർശനം നിർണായകമാകും.
റഷ്യ ഇസ്രയേലോ ഇറാനോ അല്ല. റഷ്യയ്ക്ക് മേലുളള ട്രംപിന്റെ ഓരോ ഭീഷണിയും യുദ്ധത്തിലേക്കുളള ചുവടുവെയ്പ്പ് ആയിരിക്കുമെന്ന് മെദ് വദേവ് എക്സില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കങ്ങൾ ആരംഭിച്ചത്.
വെടിനിര്‍ത്തലിനായുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന പുട്ടിന് നേരത്തെയും അമേരിക്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയെങ്കിലും അത് നിർത്താനും അറിയാം. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ തന്റെ പക്കല്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും അത് കൊണ്ട് തന്നെ അമേരിക്ക ഇതിനായി തയ്യാറാക്കിയ ബ്ലൂ പ്രിന്റ് മാറ്റി വെക്കാനുമാണ് പുടിൻ പറഞ്ഞത്.