ഡ്രോൺ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി, 600 ഉക്രൈൻ സൈനികർ കൊല്ലപ്പെട്ടു; വടി കൊടുത്ത് വീണ്ടും അടിവാങ്ങുന്ന സെലൻസ്കിയും ഉക്രൈനും

റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് റഷ്യ നൽകിയിരിക്കുന്നത്. ഇന്നലെ ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ പ്രധാന നഗരമായ ക്രാമാ റ്റോർസ്കിന് സമീപമുള്ള ഉക്രേനിയൻ സൈനിക സ്ഥാനങ്ങൾ റഷ്യൻ സൈന്യം ആക്രമിച്ചതായി മോസ്കോയിലെ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ക്രാമറ്റോർസ്കിന്റെ വടക്കുപടിഞ്ഞാറുള്ള ഷാബ്ലിങ്ക എന്ന ഗ്രാമത്തിലെ ഒരു വ്യാവസായിക കേന്ദ്രത്തിലും അതിനടുത്തുള്ള വന പ്രദേശത്തുമാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾ, വ്യോമ ബോംബുകൾ, കാമികേസ് ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.
മന്ത്രാലയം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ ഒന്നിലധികം സ്ഫോടനങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും കാണിക്കുന്നുണ്ട്. റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത് ഈ ആക്രമണത്തിൽ ഉക്രേനിയൻ സേനയിലെ 600-ലധികം പേർ കൊല്ലപ്പെട്ടു എന്നാണ്. കൂടാതെ മൂന്ന് ടാങ്കുകളും നാല് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങളും ഡസൻ കണക്കിന് മറ്റ് ഹെവി ഉപകരണങ്ങളും ഉക്രൈയിന് നഷ്ടമായിട്ടുണ്ട്.
റഷ്യയുടെ ഈ സൈനിക നീക്കം സൂചിപ്പിക്കുന്നത്, കിഴക്കൻ യുക്രെയ്നിലെ നിർണായക നഗരങ്ങളിലൊന്നായ ക്രാമ റ്റോർസ്കിൽ യുക്രെയ്നിനുള്ള സ്വാധീനം കുറഞ്ഞ് വരുന്നു എന്നാണ്.
ആക്രമണത്തിൽ 600-ലധികം യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടത് കൂടാതെ രണ്ട് ബറ്റാലിയൻ ടെക്നിക്കൽ സംഘങ്ങളെയും പൂർണ്ണമായും ഇല്ലാതാക്കിയെന്നും റഷ്യ അവകാശപ്പെട്ടു. ഇത് യുക്രേനിയൻ സൈന്യത്തിനേറ്റ വലിയൊരു തിരിച്ചടിയാണ്.
ഡോണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഉക്രൈന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും പ്രധാനമായ ഒരു സൈനിക കേന്ദ്രമാണ് ക്രാമ റ്റോർസ്ക്. കഴിഞ്ഞ മാസം, യുക്രേനിയൻ ലോക്കൽ നേതാവായ ൻ വാഡിം ഫിലാഷ്കിൻ, ഈ നഗരത്തിലെ താമസക്കാരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. 53,000-ത്തോളം സാധാരണക്കാർ ഇപ്പോഴും അവിടെ കഴിയുന്നു എന്നാണ് കണക്കുകൾ.
റഷ്യൻ ആക്രമണങ്ങൾ തങ്ങളുടെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്നും, ഇതൊക്കെ ചെറിയ തിരിച്ചടികൾ മാത്രമാണെന്നും യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട് . എന്നാൽ യുദ്ധരംഗത് റഷ്യ വളരെയധികം മുന്നിലാണ് എന്നതാണ് യാഥാർത്ഥ്യം.
റഷ്യയുമായി ചർച്ച ചെയ്ത് സമാധാനപരമായ ഒരു പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം, തന്റെ വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി സെലെൻസ്കി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് റഷ്യ പറയുന്നുണ്ട്. ഇപ്പോളത്തെ ആക്രമണം തെളിയിക്കുന്നത്, യുക്രെയ്ൻ തങ്ങളുടെ ശക്തികേന്ദ്രങ്ങൾ സംരക്ഷിക്കാൻ പാടുപെടുകയാണെന്ന് തന്നെയാണ്. അതേസമയം റഷ്യൻ സൈന്യം കൃത്യമായി ആസൂത്രണം ചെയ്ത നീക്കങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ്.
കഴിഞ്ഞ ദിവസം വ്യാപകമായ രീതിയിൽ റഷ്യയിൽ ഡ്രോൺ ആക്രമണം നടന്നപ്പോൾ തന്നെ, അതിന് തിരിച്ചടി ഉണ്ടാകുമെന്ന് നിരീക്ഷകർ പറഞ്ഞിരുന്നു. ഒട്ടും വൈകാതെ തന്നെ റഷ്യൻ സൈന്യം ഉക്രൈനിൽ കനത്ത പ്രഹരം ഏൽപ്പിക്കുന്ന കഴ്ചയാണിപ്പോൾ കാണാനാകുന്നത്. ഇതുവരെയുള്ള യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ് റഷ്യയുടെ ഈ സൈനിക മുന്നേറ്റം.