ഡബ്ലിനിലെ കലാപം; 32 പേര്‍ക്കെതിരേ കേസെടുത്തു

കത്തിയാക്രമണത്തിന് പിന്നാലെ ഡബ്ലിനിലെ തെരുവുകളിലുണ്ടായ പ്രതിഷേധം അക്രമാസക്തമായ സംഭവത്തില്‍ 32 പേര്‍ക്കെതിരേ കേസെടുത്തു. വന്‍ നാശനഷ്ടം വരുത്തിയതിനാണ് കേസ്.
അയര്‍ലൻഡിന്റെ തലസ്ഥാന നഗരമായ ഡബ്ലിനിലെ തിരക്കേറിയ പാരനല്‍ സ്ക്വയറില്‍ ഐറിഷ് സ്കൂളിന് മുന്പില് വ്യാഴാഴ്ച ഉച്ചയോടെയാണ് കത്തിയാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
കത്തിയാക്രമണത്തിന് പിന്നാലെ നടന്ന പ്രതിഷേധം അക്രമാസക്തമായിയിരുന്നു. പോലീസ് വാഹനങ്ങളടക്കം അഗ്നിക്കിരയാക്കി. പ്രതിഷേധം നടക്കുന്ന സ്ഥലത്തേയ്ക്ക് വന്ന ബസുകളും ട്രെയിനും പോലീസ് കാറുകളുമാണ് തീവച്ചു നശിപ്പിച്ചത്. ഇതിന് പിന്നാലെ പോലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.