ഐഎസ് ഭീകരരെ തുടച്ച് നീക്കാൻ അമേരിക്കൻ സൈന്യം ഇറങ്ങി; സിറിയയെ ഞെട്ടിച്ച് ”ഓപ്പറേഷൻ ഹോക്കേയ് സ്ട്രൈക്ക്” തുടരുന്നു
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച സിറിയയിൽ അമേരിക്കൻ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് മറുപടിയായാണ് ഈ സൈനിക നീക്കം.
ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം ഇപ്പോൾ നടന്നത്. കഴിഞ്ഞ ശനിയാഴ്ച മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.
മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഐഎസ് ഭീകരനാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് തിരിച്ചടിയായാണ് യുഎസിന്റെ വ്യോമാക്രമണം.
‘ഓപ്പറേഷൻ ഹോക്കേയ് സ്ട്രൈക്ക്’ എന്ന പേരിലാണ് സിറിയയിലെ ഐഎസ് ഭീകരരുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം ആരംഭിച്ചത്. പെന്റഗൺ മേധoവി പെറ്റേ ഹെഗ്സേത് ഇക്കാര്യം സ്ഥിരീകരിക്കുകയുംചെയ്തു.
ഐഎസ് ഭീകരരെയും അവരുടെ എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി അമേരിക്ക, സിറിയയിൽ ഓപ്പറേഷൻ ഹോക്കേയ് സ്ട്രൈക്ക് ആരംഭിച്ചതായി പെന്റഗൺ മേധാവി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഡിസംബർ 13-ന് യുഎസ് സേനക്കെതിരേ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരെ നിങ്ങൾ ലക്ഷ്യംവെച്ചാൽ നിങ്ങൾ ആരാണെങ്കിലും, എവിടെയാണെങ്കിലും, അമേരിക്ക നിങ്ങളെ വേട്ടയാടുമെന്നും, ക്രൂരമായി കൊല്ലുമെന്നും പെന്റഗൺ മേധാവി മുന്നറിയിപ്പ് നൽകി.
മധ്യസിറിയയിലെ 70-ഓളം ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക വൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കൂടുതൽ ആക്രമണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്ചെയ്തു.
അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-15 ഈഗിൾ, എ-10 തണ്ടർബോൾട്ട് തുടങ്ങിയവയും എഎച്ച്-65 അപാച്ചെ ഹെലികോപ്റ്ററുകളും അടക്കം ഉപയോഗിച്ചാണ് അമേരിക്ക ഐഎസ് കേന്ദ്രങ്ങളിൽ തിരിച്ചടി നടത്തിയതെന്നാണ് വിവരം. ജോർദാനിൽനിന്നുള്ള അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങളും ഹിമാർസ് മിസൈലുകളും സൈന്യം ഉപയോഗിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
ദിവസങ്ങൾക്ക് മുൻപാണ് ഐഎസ് ഭീകരൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടത്. സിറിയയിലെ പാൽമൈറയിലായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയുംചെയ്തു. അക്രമിയെ യുഎസ് സൈന്യം വധിച്ചിരുന്നു. ഇതിനുപിന്നാലെ ഐഎസിന് കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
അമേരിക്കന്‍ ആക്രമണത്തിന് സിറിയന്‍ പ്രസിഡന്റിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയ്ക്ക് നിയന്ത്രണമില്ലാത്ത മേഖലയിലാണ് അമേരിക്കന്‍ സൈന്യത്തിനു നേരെ കഴിഞ്ഞയാഴ്ച ഐഎസ് ഭീകരവാദികളുടെ ആക്രമണം നടന്നത്.













