ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ’ എന്നതാണ് ഇത്തവണത്തെ യോഗാ ദിനത്തിന് ഐക്യരാഷ്ട്ര സഭ നല്കിയ പ്രമേയം. രാജ്യത്ത് പത്താം അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഉദ്ഘാടനം ചെയ്തു.
ഇന്ന് ഇന്ന് രാവിലെ ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് മോദിയുടെ ഔദ്യോഗിക പ്രസംഗവും യോഗാ പ്രദർശനവും നടന്നത്. ലോകത്ത് യോഗയോടുള്ള ആകർഷണവും യോഗ ചെയ്യുന്ന ആളുകളുടെ എണ്ണവും തുടർച്ചയായി വർദ്ധിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“ഞാൻ വിദേശത്ത് എവിടെ പോയാലും ആരെയൊക്കെ കണ്ടാലും അവർ എന്നോടു കൗതുകത്തോടെ യോഗയെക്കുറിച്ച് ചോദിക്കാറുണ്ട്. യോഗ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുകയാണ്. ആധികാരികമായ യോഗ പഠിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ലോകമെമ്ബാടുമുള്ള ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ലോകമെമ്ബാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. യോഗ ശക്തിയും, നല്ല ആരോഗ്യവും, ക്ഷേമവും വളർത്തുന്നു. ശ്രീനഗറില്‍ ഈ വർഷത്തെ പ്രോഗ്രാമില്‍ ചേരാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്,” മോദി പ്രസംഗത്തില്‍ പറഞ്ഞു.