ട്രംപിനെതിരായ രണ്ട് ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി തള്ളി
Posted On September 13, 2024
0
218 Views
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണാള്‍ഡ് ട്രംപിനെതിരായ രണ്ട് കേസുകള്‍ യുഎസ് കോടതി തള്ളി. യുഎസ് സ്റ്റേറ്റിലെ 2020 ലെ തെരഞ്ഞെടുപ്പ് ഇടപെടല്‍ കേസിലെ രണ്ട് ക്രിമിനല്‍ കേസുകളാണ് ജോർജിയ ജഡ്ജി വ്യാഴാഴ്ച തള്ളിയത്.
ഫെഡറല്‍ കോടതിയില്‍ തെറ്റായ രേഖകള്‍ സമർപ്പിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്താൻ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർക്ക് അധികാരമില്ലെന്ന് ഫുള്‍ട്ടണ്‍ കൗണ്ടി ജഡ്ജി സ്കോട്ട് മക്കാഫി കണ്ടെത്തി.
ട്രംപിനെതിരായ എട്ട് കുറ്റങ്ങള്‍ ഉള്‍പ്പെടെ കേസിന്റെ ബാക്കി ഭാഗം മുന്നോട്ട് പോകാൻ മക്കാഫി അനുവദിച്ചു.
Trending Now
#DIESIRAE crosses INR 75 Cr+ GBOC in 2 Weeks ! 💥
November 15, 2025













