ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മല്‍സ്യം പിടികൂടി
Posted On June 25, 2022
0
331 Views
കേരളത്തിൽ ട്രോളിങ് നിരോധനം നിലനിൽക്കെ തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്തേക്ക് വൻതോതിൽ പഴകിയ മല്‍സ്യം എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂരയാണ് പിടികൂടിയത്. 10,750 കിലോ പഴകിയ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്.
തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്ന് പുനലൂർ, കരുനാഗപ്പള്ളി, അടൂർ , ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മല്‍സ്യം കൊണ്ടുവന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി മീനിന്റെയും ഐസിന്റെയും സാംപിൾ ശേഖരിച്ചിട്ടുണ്ട്.













