കഞ്ചിക്കോട്ട് ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് 20 തൊഴിലാളികള്‍ ആശുപത്രിയില്‍
കഞ്ചിക്കോട്ട് ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് 20 തൊഴിലാളികള്‍ ആശുപത്രിയില്‍. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന അഗസ്ത്യ ടെക്സ്റ്റൈല്‍സ് ആൻഡ് ഗാർമെന്റ്സ് കമ്ബനിയിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 10 തൊഴിലാളികളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഇതേ പ്രശ്നം മൂലം രണ്ടുപേരെയും ഇന്ന് എട്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കമ്ബനി അധികൃതർ നല്കുന്ന വിശദീകരണം അനുസരിച്ച് ഇത് രണ്ടു യൂണിറ്റുകളായി പ്രവർത്തിക്കുന്ന കമ്ബനിയാണ്. സ്റ്റിച്ചിംഗ് യൂണിറ്റും ഡൈയിംഗ് യൂണിറ്റുമാണ് പ്രവർത്തിക്കുന്നത്. ഇതില്‍ ഡൈയിംഗ് യൂണിറ്റില്‍ നിന്ന് ഒഴിവാക്കിയ മലിനജലത്തില്‍ നിന്നുയർന്ന വാതകമാണ് ദേഹാസ്വാസ്ഥ്യത്തിനിടയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.