കോന്നിയില്‍ 85കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കൊച്ചുമകളുടെ ഭര്‍ത്താവ് പിടിയില്‍
പത്തനംതിട്ട കോന്നിയില്‍ 85 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ വയോധികയുടെ കൊച്ചുമകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധ അംഗനവാടി ഹെല്‍പ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെയ് 10 മുതല്‍ വീട്ടില്‍ വെച്ച് ഇവര്‍ പീഡനത്തിന് ഇരയാകുകയായിരുന്നു. കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസന്‍ (55) ആണ് അറസ്റ്റിലായത്.
പ്രതിയില്‍ നിന്നുള്ള ഉപദ്രവം സഹിക്കാതായപ്പോള്‍ വയോധിക അയല്‍ക്കാരോട് പരാതി പറഞ്ഞിരുന്നു. സഹായം ലഭിക്കാതെ വന്നതോടെയാണ് അംഗന്‍വാടി ഹെല്പറെ വിവരം അറിയിച്ചത്. ഇവര്‍ വൃദ്ധയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി നല്‍കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. പീഡനം സംബന്ധിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നെന്നും ഇക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സൂചനയുണ്ട്.
Content Highlights: Rape, Konni, Arrest, Remand, Kerala Police