അതിരപ്പിള്ളിയില് ചായക്കട തകര്ത്ത് കാട്ടാനക്കൂട്ടം; ആക്രമണം ഇന്ന് പുലര്ച്ചെ
Posted On February 20, 2024
0
368 Views
ചാലക്കുടി അതിരപ്പിള്ളി തുമ്ബൂര്മുഴിയില് പുലര്ച്ചെ കാട്ടാനയാക്രമണം. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ ചായക്കട കാട്ടാനക്കൂട്ടം തകര്ത്തു. ചായക്കടയിലെ സാധനസാമഗ്രികള് വലിച്ചിടുകയും ഗ്രില്ല് തകര്ക്കുകയും ചെയ്തു. ആറ് ആനകള് ഉണ്ടായിരുന്നു.
പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസവും കാട്ടാനക്കൂട്ടം ജനവാസമേഖലയില് ഇറങ്ങിയിരുന്നു. ചൂടു കൂടിയതോടെ ആനകള് കൂട്ടത്തോടെ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. തുമ്ബൂര്മുഴി കാണാന് വിനോദസഞ്ചാരികള് ഇറങ്ങുന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടം എത്തിയത്.













