സംസ്ഥാനത്തെ നഗരങ്ങളില് വണ്ടി നിര്ത്തിയിടാൻ ഇനി കറങ്ങിത്തിരിയേണ്ട; പുതിയ ആപ്ലിക്കേഷൻ വരുന്നു
Posted On July 2, 2024
0
252 Views
വണ്ടി നിർത്തിയിടാൻ ഇടം കാണാതെ ഇനി നഗരത്തിരക്കില് കറങ്ങിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തില് പാർക്കിങ്ങിന് ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിൻ ട്രാൻസ്പോർട്ട് അതോറിറ്റി) മൊബൈല് ആപ്ലിക്കേഷൻ തയ്യാറാക്കുകയാണ്.
മുൻകൂട്ടി പണം അടച്ച് പാർക്കിങ് സ്ഥലം ബുക്ക് ചെയ്യാം. എറണാകുളം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ചുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടും.













