തോട്ടരയിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂൾ തോട്ടരയിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ എഴുത്തുകാരി സുഗതകുമാരിയുടെ ‘സ്നേഹപൂര്‍വ്വം അമ്മ’ എന്ന പാഠഭാഗത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികലാണ് ഹ്രസ്വചിത്രം തയ്യാറാക്കിയത് . വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രകാശനം ചെയ്തത്. ലഹരിക്കെതിരെയുളള സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയും കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകുന്ന വിധത്തിലുമാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിലെ കലാധ്യാപകന് പി സുബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഹ്രസ്വചിത്രം തയ്യാറാക്കിയത്