അമ്മക്കൊപ്പം ആൺസുഹൃത്ത് കിടക്കുന്നത് മകൻ തടഞ്ഞു; എറണാകുളത്ത് ഏഴാം ക്ലാസ്സുകാരന് അമ്മയുടെയും ആൺ സുഹൃത്തിൻറെയും ക്രൂരമർദ്ദനം
ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ ഇൻസ്റ്റാഗ്രാമിൽ നടൻ നിവിൻ പോളി പങ്ക് വെച്ചിരുന്നു.
2017 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ വീഡിയോ, ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒന്ന് കൂടിയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ തിരിച്ചറിയാനും അവയിൽ നിന്ന് രക്ഷപ്പെടാനും വിശ്വസ്തനായ ഒരു മുതിർന്ന വ്യക്തിയോട് കാര്യങ്ങൾ തുറന്നു പറയാനും കുട്ടികളെ പ്രാപ്തരാക്കുന്ന, “NO , GO, Tell” എന്ന അത്യാവശ്യ സുരക്ഷാ നിയമങ്ങളിലൂടെ ഒരു കൂട്ടം കുട്ടികളെ നിവിൻ പോളി നയിക്കുന്ന രീതിയിലാണ് ഈ വീഡിയോ.
ദുരിതത്തിലായ കുട്ടികൾക്ക് സഹായം നൽകുന്ന ചൈൽഡ്ലൈൻ ഹെൽപ്പ്ലൈൻ നമ്പർ ആയ 1098 ഉം ഈ വീഡിയോയിൽ ഏറ്റവും പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വളരെ പ്രധാന്യത്തോടെ എല്ലാവരും നോക്കി വെക്കേണ്ട ഒരു നമ്പറാണ് അത് 1098, എന്നത്.
ഈ കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് ഒരു ഏഴാം ക്ളാസ് വിദ്യാർത്ഥിക്ക് അമ്മയിൽ നിന്നും അമ്മയുടെ ആൺസുഹൃത്തിൽ നിന്നും ക്രൂരമ മർദനം ഏൽക്കേണ്ടി വന്നത്.
കുട്ടിയെ മർദ്ദിക്കാൻ കാരണം ഉറങ്ങുന്ന സമയത്ത് അമ്മയുടെ കൂടെ കിടക്കണം എന്നാണ്. കുട്ടി സാധാരണയായി അമ്മയുടെ കൂടെയാണ് ഉറങ്ങാൻ കിടന്നിരുന്നത്. എന്നാൽ ഈയിടെ ഇവർക്കൊപ്പം അമ്മയുടെ ഒരു സുഹൃത്ത് കൂടെ താമസിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ വേർപിരിഞ്ഞതാണ്. തുടർന്ന് 2023 ൽ കുട്ടി അമ്മയുടെ ഒപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു. വളരെ സ്നേഹത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നതെന്നും പറയുന്നു.
എന്നാൽ ഈ ആണ്‍സുഹൃത്ത് സ്ഥിരമായി ഇവരുടെ വീട്ടിൽ വരാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അവിടെ അയാൾ രാത്രി കാലങ്ങളിൽ തങ്ങാനും തുടങ്ങി. ഈ കുട്ടിക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. പലപ്പോളും കുട്ടി ഇതിനെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടി ഈ കാര്യം പറഞ്ഞത്.
അതോടെ ഈ ആണ്‍സുഹൃത്ത് കുട്ടിയെ ചീത്ത വിളിക്കാൻ തുടങ്ങി. പിന്നീട് കഴുത്തിന് കുത്തിപ്പിടിച്ച് ബാത്റൂമിലേക്ക് കൊണ്ടുപോയി ചുവരിൽ തല ഇടിക്കുകയും ചെയ്തു. ‘അമ്മ ഇതെല്ലം കണ്ടു നിൽക്കുകയായിരുന്നു.
പിന്നീടാണ് അമ്മയുടെ കൂടെ കിടക്കണം എന്ന് പറഞ്ഞുകൊണ്ട് കുട്ടി അമ്മയെയും കൂട്ടി അടുത്ത മുറിയിലേക്ക് പോയത്. എന്നാൽ ‘അമ്മ ആണ്‍സുഹൃത്തിനെയും ആ മുറിയിലേക്ക് വിളിക്കുകയായിരുന്നു. ഈ കുട്ടി ഇവർ രണ്ടുപേരുടെയും നടുക്ക് കയറി കിടന്നതോടെ അമ്മയ്ക്കും സുഹൃത്തിനും ദേഷ്യം കൂടി. ‘
അമ്മയും കുട്ടിയെ പിന്നീട് ആക്രമിച്ചു. കുട്ടിയുടെ നെഞ്ചിൽ കൈ കൊണ്ട് മാന്തിപ്പറിച്ചു എന്നാണ് ഏഴാം ക്ളാസ്സുകാരൻ വളരെ സങ്കടത്തോടെ പറയുന്നത്. രണ്ടു പേരും ചേർന്ന് വീണ്ടും മർദ്ദിക്കുകയായിരുന്നു.
കുട്ടിയെ പിന്നീട് കൊച്ചിയിലെ ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. കുട്ടി ഇപ്പോൾ കഴിയുന്നത് അച്ഛന്റെ കൂടെയാണ്.
അമ്മ കുട്ടിയുടെ നെഞ്ചിൽ കൈവിരലുകൾ കൊണ്ട് മാന്തി മുറിവേൽപ്പിക്കുകയും, ആൺസുഹൃത്ത് കുട്ടിയുടെ തല പലതവണ ചുമരിൽ ഇടിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, എളമക്കര പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുക്കുകയും സംഭവത്തിൽ കേസെടുക്കുകയും ചെയ്തു.
പോലീസ് ഇപ്പോൾ ഭാരതീയ ന്യായ സംഹിത പ്രകാരവും ജുവനൈൽ ആക്റ്റിലെ എഴുപത്തിയഞ്ചാം സെക്ഷൻ പ്രകാരവും അതായത് Care and Protection of Children Act പ്രകാരവും ആണ് കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത്. മറ്റൊരു കാര്യം എന്തെന്നാൽ ഈ കുട്ടിയുടെ ‘അമ്മ ഒരു സർക്കാർ ജോലിക്കാരിയും, ഓൺലൈൻ ചാനലുകളിൽ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്യുന്ന ആളാണ്. സ്ത്രീ ശാക്തീകരണം, കുട്ടികൾക്ക് എതിരായ അക്രമങ്ങളിൽ പ്രതിഷേധം ഉയർത്തുക എന്നതൊക്കെ ചെയ്യുന്ന ഈ സ്ത്രീ തന്നെയാണ് സ്വന്തം കുഞ്ഞിനെ ഇത്തരത്തിൽ ആക്രമിച്ചിരിക്കുന്നത്.
മറ്റേതെങ്കിലും ആൺ സുഹൃത്തിനോടൊപ്പം മാത്രമേ ജീവിക്കാൻ കഴിയൂ എങ്കിൽ, ആ ബന്ധത്തിൽ കുട്ടിക്ക് താൽപര്യമില്ലെങ്കിൽ, മകനെ അവന്റെ പിതാവിനെയോ ബന്ധുക്കളെയോ ഏൽപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലോകകാര്യങ്ങൾ അറിയാത്ത ആളൊന്നുമല്ല ഈ പറഞ്ഞ ‘അമ്മ. സിവിൽ സപ്പ്ലൈസിൽ ജോലിക്കാരിയും, പ്രമുഖ ഓൺലൈൻ ചാനലിൽ ഇടക്ക് പ്രാഗ്രാം ചെയ്യുന്ന ആൾ കൂടിയാണ്.
എന്ഹായാലും അമ്മയും ആൺസുഹൃത്തും ഇപ്പോൾ ഒളിവിലാണ്. എളമക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.













