ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുള്‍ റഷീദ് മുസലിയാര്‍ അന്തരിച്ചു
Posted On September 22, 2024
0
90 Views
ശബരിമലയിലെ വാവരുടെ പ്രതിനിധി വായ്പൂര് വെട്ടിപ്ളാക്കല്‍ അബ്ദുള്‍ റഷീദ് മുസലിയാർ (79) അന്തരിച്ചു.
കാഞ്ഞിരപ്പള്ളി കുന്നേല്‍ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രണ്ട് മാസം മുൻപുവരെ ശബരിമലയിലെ ചുമതലകള്‍ നിർവഹിച്ചിരുന്നു. ഭാര്യ: ഏന്തയാർ പള്ളിവീട് നസീമബീവി. മക്കള്‍: ഷിയാസ് റഷീദ് (സൗദി), സജിത, സബിത, സൈറ. മരുമക്കള്‍: താഹ (ഈരാറ്റുപേട്ട), സലിം (കാഞ്ഞിരപ്പള്ളി), ഫാത്തിമ, പരേതനായ ജാഫർ. കബറടക്കം ഞായറാഴ്ച 11.30-ന് വായ്പൂര് പഴയപള്ളി കബറിസ്താനില്‍.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024