കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കാറിലിടിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
കെഎസ്ആര്‍ടിസി സ്വിഫ്റ്റും കാറുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴിയിലാണ് സംഭവം. കാറില്‍ യാത്ര ചെയ്ത എരമല്ലൂര്‍ ഏഴുപുന്ന കറുകപറമ്പില് ഷാജിയുടെ മകന് ഷിനോയി (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.
തിരുവനന്തപുരത്തു നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബസിന്റെ മുന്‍വശവും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ ഫോഴ്സും എത്തിയാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.