ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജം: മന്ത്രി മുഹമ്മദ് റിയാസ്
ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
എല്ലാ വകുപ്പുകളും സന്നദ്ധസംഘടനകളും ജനങ്ങളും ഏകോപനത്തോടെയാണ് ദുരിതാശ്വാസ ക്യാമ്ബുകളുടെ പ്രവർത്തനങ്ങള്‍ മുൻപോട്ട് കൊണ്ടുപോകുന്നത്.
ദുരന്തബാധിതമേഖലയുമായി ബന്ധപ്പെട്ട് എട്ട് ദുരിതാശ്വാസ ക്യാമ്ബുകളാണ് പ്രവർത്തിക്കുന്നത്. മേപ്പാടി ഗവ. ഹയർസെക്കൻ്ററി സ്കൂളില്‍ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്ബില്‍ 528 പേരും, കോട്ടനാട് സ്കൂളില്‍ 207 പേരും, മേപ്പാടി സെൻ്റ് ജോസഫ് സ്കൂളില്‍ 130 പേരും, മേപ്പാടി സെൻ്റ് ജോസഫ് യുപി സ്കൂളില്‍ 214 പേരും, നെല്ലിമുണ്ട അമ്ബലം ഹാളില്‍ 16 പേരും, തൃക്കൈപ്പറ്റ ജിഎച്ച്എസില്‍ 85 പേരും, കാപ്പംകൊല്ലി അരോമ ഇൻ 23 പേരും, മൗണ്ട് ടാബോർ സ്കൂളില്‍ 10 പേരുമാണുള്ളത് എന്നും മന്ത്രി അറിയിച്ചു.