പാലക്കാട് ധോണിയില് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു
Posted On July 8, 2022
0
395 Views
പാലക്കാട് ധോണിയില് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലര്ച്ചെ അഞ്ചുമണിയോടെ സുഹൃത്തുക്കള്ക്കൊപ്പം നടക്കാനിറങ്ങിയപ്പോളാണ് സംഭവം. മുന്നില് നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു.
ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ശിവരാമന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള് പാലക്കാട് ജില്ലാ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: elephant ,death , Dhoni, Palakkad
Trending Now
An anthem forged in fire!👑🔥
October 29, 2025













