മുക്കുപണ്ട പണയതട്ടിപ്പു കേസ്; ആരോപണനിഴലില്‍ ആയിരുന്ന അപ്രൈസര്‍ ആത്മഹത്യ ചെയ്തു

കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പില്‍ ആരോപണം നേരിട്ടിരുന്ന അപ്രൈസര്‍ മോഹനന് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ മോഹനന് ശ്രമിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ബാങ്കിലെ അപ്രൈസറായ മോഹനനെതിരേയും ആരോപണമുയര്‍ന്നിരുന്നു. ട്രെയിനിനു മുന്നില്‍ ചാടിയ മോഹനന്റെ രണ്ടു കൈകളും അറ്റ നിലയിലായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരെ പൊലീസ് കേസില്‍ പ്രതിചേര്‍ത്തിരുന്നു.
Content Highlight: Bank appraiser under probe suicide in Kozhikode.