കേരളീയത്തിന് തുടക്കം; കമല്ഹാസൻ, മമ്മൂട്ടി, മോഹൻലാല്‍, ശോഭന തുടങ്ങിയ വൻതാരനിരയും നേതാക്കളുമെത്തി

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമല്ഹാസൻ. മമ്മൂട്ടി, മോഹൻലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സെൻട്രല്‍ സ്റ്റേഡിയത്തിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങില്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും. മന്ത്രി കെ രാജൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയര്മാൻ മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു.
ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.