പാചക വാതക വില വീണ്ടും ഉയര്‍ന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ
Posted On November 1, 2023
0
457 Views
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നല്‍കണം.
ഡല്‍ഹിയില്‍ 1833 രൂപയും, കൊല്‍ക്കത്തയില്‍ 1943 രൂപയും മുംബൈയില്‍ 1785 രൂപയും ബംഗളൂരുവില്‍ 1914.50 രൂപയും ചെന്നൈയില്‍ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













