പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്ത്തകൻ വീണുമരിച്ചു
Posted On April 2, 2024
0
177 Views
താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയില്‍നിന്ന് വീണുമരിച്ചു.
അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്. ഭാര്യ: ജ്യോത്സന. മകള്‍: രാഖി.
അഴിമാവില്‍ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തില്‍നിന്ന് സുരേഷ്ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024