വധശ്രമക്കേസില് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രവര്ത്തകന് രക്ഷപ്പെട്ടു, പ്രതിഷേധവുമായി സി പി എം
Posted On August 8, 2023
0
212 Views

വധശ്രമക്കേസില് പൊലീസ് കസ്റ്റഡിയില് എടുത്ത പ്രതി രക്ഷപ്പെട്ടതിനെ ചൊല്ലി സി.പി.എം പ്രതിഷേധം. ബി.ജെ.പി പ്രവര്ത്തകനായ അനിലാണ് പൊലീസ് കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില് ബി.ജെ.പി – പൊലീസ് ഒത്തുകളിയെന്ന് ആരോപിച്ച് സി.പി.എം രംഗത്ത് വന്നു. കണ്ണൂര് മൂഴക്കുന്ന് പൊലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധിച്ചു.
സി.പി.എം പ്രവര്ത്തകനെ ആക്രമിച്ച കേസിലാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രാത്രി പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജീപ്പില് നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025