ഗുരുവായൂര്‍ ആനക്കോട്ടയില്‍ ക്രൂരമര്‍ദനം; പാപ്പാന്മാര്ക്ക് സസ്പെന്ഷന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് പാപ്പാന്റെ ക്രൂരമര്‍ദനം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെന്ന ആനയ്ക്കും കേശവന്‍കുട്ടി എന്ന ആനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ആനക്കോട്ടയില്‍ കുളിക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദനം. കേശവന് കുട്ടി എന്ന ആനയെ തല്ലി എഴുന്നേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു മാസം മുമ്ബുള്ള ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് റിപ്പോര്‍ട്ട് തേടി. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് റിപ്പോര്‍ട്ട് തേടിയത്.