സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം; മാർച്ച് 31 വരെ സമയം
Posted On January 29, 2025
0
140 Views
സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഈ ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ, എന്നിങ്ങനെ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്.
മാർച്ച് 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്നും ഉത്തരവ് ഉണ്ട്.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













