ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോർട്ടിലില്ല.
നാലു വർഷം മുൻപ് ഈ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാടിനെ തുടർന്ന് റിപ്പോർട്ട് മടക്കുകയായിരുന്നു.
ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.
വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും, സിനിമാമേഖലയിലെ ലൈംഗിക ചൂഷണം വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകളായി കുത്തക പോലെയാണ് മലയാള സിനിമയിലെ പുരുഷാധിപത്യം. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായി പല നടിമാരും മൊഴി നല്കി. സ്ത്രീക്കും പുരുഷനും തുല്യ അധികാരം വേണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.