വാഹന ലൈസന്‍സിനായി ഇനി ആര് ടി ഓഫീസ് കയറേണ്ട; സേവനങ്ങള്‍ ഓണ്‍ലൈനാക്കി കേന്ദ്രം
വാഹനങ്ങളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനാക്കി കേന്ദ്രം. ആധാര്‍ അധിഷ്ഠിതമായിട്ടുള്ള സേവനങ്ങളാണ് നമുക്ക് ലഭ്യമാവുക. വാഹന രജിസ്ട്രേഷന്, ഡ്രൈവിങ് ലൈസന്‍സ്, വാഹന കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഓണ്‍ലൈനായി മാറ്റിയതെന്ന് കേന്ദരം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ mparivahan മൊബൈല്‍ ആപ്പ് വഴിയോ നമുക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കും. വെബ്സൈറ്റിലെ ഹോം പേജില്‍ നിന്ന് നേരിട്ടും ഓണ്‍ലൈന്‍ സര്‍വ്വീസ് എന്ന ടാബില്‍ നിന്നും നമുക്ക് ആവശ്യമുള്ള സേവനങ്ങള്‍ തെരെഞ്ഞെടുക്കാം. അടുത്തതായി സേവനങ്ങള്‍ക്ക് ആവശ്യമായ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക, തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്കി ഒ ടി പി ലഭക്കുന്നതോടെ ഓണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ ഇല്ലാത്തവര്‍ക്ക് ഈ സേവനം ലഭിക്കില്ല. ഇത്തരക്കാര്‍ ആര് ടി ഓഫീസുകളില്‍ എത്തിയാലെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ.
Content Highlights – Centeral Government had made vehicle licensing services through online