ചാണ്ടി ഉമ്മൻ ശബരിമലയിൽ ദർശനം നടത്തി
Posted On December 15, 2024
0
123 Views

ശബരിമലയില് ദര്ശനം നടത്തി ചാണ്ടി ഉമ്മന് എംഎല്എ. പമ്പയില് നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന് മല ചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയ ശേഷം മാളികപ്പുറത്തും ദര്ശനം നടത്തി. തുടര്ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന് ശബരിമലയിലെത്തുന്നത്.
കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് ചാണ്ടി ഉമ്മൻ സന്നിധാനത്ത് എത്തിയത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025