തൊട്ടിലിൽ ഉറങ്ങിക്കിടന്ന കിടന്ന കുഞ്ഞ് മരിച്ച നിലയിൽ
കൊല്ലത്ത് തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കടക്കൽ സ്വദേശികളായ റിയാസ് – ബിസ്മി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
ഉച്ചയോടെ കുഞ്ഞിനെ തൊട്ടിലിൽ ഉറക്കാൻ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വൈകുന്നേരമായിട്ടും കുഞ്ഞ് ഉണരാത്തതിനെ തുടർന്ന് എഴുന്നേൽപ്പിക്കാൻ പോയപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നു. ശരീരം തണുത്ത് മരവിച്ചിരിക്കുകയായിരുന്നു എന്നും കുഞ്ഞിന്റെ അമ്മ പറയുന്നു.
അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. വിശദമായ അന്വേഷണം നടത്തിയ ശേഷമേ യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് പറയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights : Child death in Cradle