കണ്ണൂര്‍ വിമാനത്താവളത്തില്‍ സിയാല്‍ മോഡല്‍ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കും: മുഖ്യമന്ത്രി
ണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ ആഭ്യന്തര സർവ്വീസുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വൈകാതെ തന്നെ കണ്ണൂരിന് പോയിൻ്റ് ഓഫ് കോള്‍ പദവി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കിയാല്‍ വാർഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൻ്റെ പതിനഞ്ചാമത് വാർഷിക പൊതുയോഗം ഓണ്‍ലൈനായാണ് ചേർന്നത്. 70 ഓഹരി ഉടമകള്‍ യോഗത്തില്‍ പങ്കെടുത്തു.എയർപോർട്ട് സർവീസ് ക്വാളിറ്റി സർവ്വേയില്‍ ഈ വർഷം കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്ന് വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തില്‍ ആദ്യ പത്തിലും ഇടം നേടിയത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടകം 60 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു.
സൗകര്യങ്ങള്‍ വർദ്ധിച്ചാല്‍ ഇനിയും യാത്രക്കാരുടെ എണ്ണം ഉയരും. കൂടുതല്‍ ആഭ്യന്തര സർവ്വീസുകള്‍ ആരംഭിക്കാൻ വിമാനക്കമ്ബനികളുമായി ചർച്ചകള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
വിദേശവിമാന കമ്ബനികള്‍ക്ക് സർവ്വീസ് നടത്താനുള്ള പോയിൻ്റ് ഓഫ് കോള്‍ പദവി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു.