ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
മലയാളത്തിന് മികച്ച ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലന് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് കൂടുതല്‍ സിനിമ ചെയ്ത നിർമാതാവായിരുന്നു. പഞ്ചവടിപ്പാലം, തൂവാനത്തുമ്ബികള്‍, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്ബരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ നിർമിച്ച കമ്ബനിയാണ് ഗാന്ധിമതി ഫിലിംസ്. 1990ല്‍ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന ചിത്രം.
ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു. ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്ബനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ, 2015 നാഷനല്‍ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. അദ്ദേഹം ആലിബൈ ഗ്ലോബല്‍ കമ്ബനി എന്ന പേരില്‍ സൈബർ ഫൊറൻസിക് സ്റ്റാർട്ടപ് കമ്ബനി സ്ഥാപിച്ചു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്കിയ ബാലൻ അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട് .സിനിമ കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ഗാന്ധിമതി ബാലന്.