മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ സൈബര്‍ ഭീഷണി; അന്വേഷണം ആരംഭിച്ച് ഡിജിപിയുടെ സ്പെഷ്യല്‍ ടീം
സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ സുരക്ഷാ വിങ്ങിലെ കമാൻഡോയ്ക്ക് എതിരായി ഭീഷണി മുഴക്കിയ സംഭവത്തില്‍ ഡിജിപിയുടെ സ്പെഷ്യല്‍ ടീം അന്വേഷണം ആരംഭിച്ചു കേരള കോണ്‍ഗ്രസ് (എം) കര്‍ഷ യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎച്ച് ഹഫീസ് നല്കിയ പരാതിയിലാണ് നടപടി.
കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല അടക്കം നിരവധി പേരാണ് സുരക്ഷ ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു ഭീഷണി മുഴക്കിയത് താഴെയായി അദ്ദേഹത്തിന് എതിരെ കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹഫീസ് ഇക്കാര്യത്തില്‍ ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയത്.