ദേശാഭിമാനി റോഡ് കറുകപ്പള്ളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി നാഷണൽ പബ്ളിക് സ്കൂൾ
കലൂർ മുസ്ലിം ജമാ യതിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ പബ്ലിക് സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കറുകപ്പിള്ളി ജംക്ഷനിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർഥികൾ ലഹരിക്കെതിരെ ഫ്ലാഷ് മൊബ് നടത്തി.
സ്കൂൾ വിദ്യാർത്ഥിനി ആമിന നസീറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സ്കൂൾ ജനറൽ സെക്രട്ടറി കെ എം മുഹമ്മദ് സഗീർ സ്വാഗത പ്രസംഗം നടത്തി. ജമായത്ത് ജനറൽ സെക്രട്ടറി കെ കെ സലാമ് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു.നാഷണൽ പബ്ലിക് സ്കോപ്പോൾ പ്രിൻസിപ്പൽ സിഐ ഷാംനവാസ് സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി വസ്തുക്കൾ സമൂഹത്തിൽ നിന്നും തുടച്ച് നീക്കാൻ, എല്ലാവരും ഒന്നായി പ്രവർത്തിക്കണമെന്ന സന്ദേശം പങ്ക് വെച്ചു. പിടിഎ പ്രസിഡന്റ് സി യു താഹതുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.വി എ അഷ്റഫ്, കെ കെ താജുദ്ദീൻ, ജോയിന്റ് സെക്രട്ടറി വി എം സിദ്ദിക്ക്, തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.വിദ്യാര്ധികൾ ലഹരി ഉപയോഗങ്ങൾക്കെതിരെ പ്രതികരിച്ച് കൊണ്ട്, പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്തിരുന്നു. ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷംല കെ ബി നന്ദി പറഞ്ഞു.