മലപ്പുറം നവവരന്റെ തിരോധാനം ; വിഷ്ണുജിത്തിന്റെ ഫോണ് ഓണ് ആയി,ഫോണ് എടുത്തത് സുഹൃത്ത് ശരത്
Posted On September 10, 2024
0
187 Views

മലപ്പുറത്തു നിന്നും കാണാതായ നവവരൻ വിഷ്ണുജിത്തിന്റെ ഫോണ് ഓണായി. ഊട്ടിയിലെ കൂനൂരില് ആണ് ലൊക്കേഷൻ കാണിച്ചത്.
വീട്ടുകാർ വിളിച്ചപ്പോഴാണ് ഫോണ് ഓണ് ആയതും കോള് പോയതും. ഫോണ് എടുത്തത് സുഹൃത്ത് ശരത്ത് ആയിരുന്നു. ശരത്തിന്റെ പക്കല് നിന്നുമാണ് ഒരു ലക്ഷം രൂപ വിഷ്ണു ജിത്ത് കടം വാങ്ങിയിരുന്നത്. കോള് എടുത്ത ഉടൻ തന്നെ കട്ട് ചെയ്തു. അങ്ങനെ ദുരൂഹത ഇപ്പോളും തുടരുകയാണ്. ഇനി ലൊക്കേഷൻ പിന്തുടർന്നാകും അന്വേഷണം നടക്കുന്നത്.