പണം ഉണ്ടാക്കാൻ എവിടെയും കേറി റീൽസ് എടുക്കരുത്: ജാസ്മിൻ ജാഫർ ചെയ്തത് വലിയ തെറ്റ്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇന്ന് ശുദ്ധി കര്‍മ്മം നടക്കുകയാണ്. കാലത്ത് അഞ്ചുമുതല്‍ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ട്. വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളുവെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം സംഭവത്തിൽ യൂട്യൂബർ ജാസ്മിൻ ജാഫർ ക്ഷമാപണം നടത്തിയിരുന്നു. യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സാമൂഹിക മാധ്യമത്തിലാണ് ക്ഷമാപണം നടത്തുന്ന കുറിപ്പ് പങ്കുവച്ചത്.
”എന്നെ സ്നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു”,- എന്നാണ് ജാസ്മിന് ജാഫര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസ്മിന് റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ ടെംപിള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആരാധനാലയത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വിഡിയോകളോ റീലുകളോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയുമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്.
ജാസ്മിൻ ജാഫർ ചെയ്തത് തെറ്റ് തന്നെയാണ്. അത് കലാപത്തിന് ഉള്ള ആഹ്വാനം എന്നൊക്കെ അതിഭാവുകത്വം കലർത്തി പറയുന്നതാണ്. പക്ഷെ സ്വന്തം പ്രമോഷനായോ, വീഡിയോ ഇട്ട് പണം ഉണ്ടാക്കുന്നതിനായോ സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരാധനാലയങ്ങൾ, രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന കേന്ദ്രങ്ങൾ എന്നിവയൊക്കെ തീർച്ചയായും ഒഴിവാക്കപ്പെടണം.
ഇപ്പോൾ ഗുരുവായൂർ പുണ്യാഹം തളിക്കും എന്ന് പറയുമ്പോൾ പരിഹസിക്കുന്ന ഒരുപാട് പേരുണ്ട്.
നമ്മൾ വിശ്വസിക്കാത്തത് ഒക്കെ നമുക്ക് പരിഹാസമായി തോന്നിയേക്കാം. അതേപോലെ തന്നെ നമ്മൾ വിശ്വസിക്കുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് ചിരിക്കാനുള്ള വക നൽകുന്നുണ്ട് എന്നതും മറക്കരുത്.
കൃത്യമായി ബോർഡുകൾ വെച്ചിട്ടുള്ള നിയന്ത്രണങ്ങൾ ഉള്ള ഗുരുവായൂരിൽ ഇത്തരം പ്രവർത്തി ജാസ്മിൻ ചെയ്തത് തെറ്റ് തന്നെയാണ്. ക്ഷേത്ര ആചാരങ്ങളെ കളിയാക്കുന്നവർ, ഇതേ കാര്യം സൗദി അറേബിയയിലെ മക്കയിൽ ആണ് ഉണ്ടായതെങ്കിൽ എന്ത് പറയും… ഇവിടെ മാപ്പ് പറയാൻ ജാസ്മിന് സാധിച്ചു. എന്നാൽ അന്യമതക്കാരൻ നിരോധന മേഖലയിൽ അതിക്രമിച്ച് കയറിയാൽ, സൗദിയിൽ ആണെങ്കിൽ ചിലപ്പോൾ മാപ്പ് പറയാൻ തല ഉണ്ടായെന്ന് വരില്ല.
എല്ലാ മതങ്ങളെയും ബഹുമാനിക്കുക. അനാചാരങ്ങളെ ആണ് എതിർക്കേണ്ടത്. അല്ലാതെ ദേവാലയങ്ങളിലെ ചടങ്ങുകളെയോ വിശ്വാസങ്ങളെയോ അല്ല.
ഈ വിഷയത്തിൽ ലക്ഷദീപിലെ സിനിമ നടി ഐഷ മുതൽ, പല പുരോഗമന വാദികളും പരിഹസിക്കുന്നതും പ്രതികരിക്കുന്നതും കണ്ടിരുന്നു. വീട്ടിൽ ഇരുന്ന ജാസ്മിനെതിരെ പരത്തി കൊടുക്കാൻ ദേവസ്വം ബോർഡ് അങ്ങോട്ട് കയറി ചെന്നതല്ല. കോടതി നിർദ്ദേശങ്ങൾ തെറ്റിച്ച്, ക്ഷേതത്തിലെ നിയമങ്ങളും നിർദേശങ്ങളും തെറ്റിച്ച്, റീലിസ് ഇട്ട് കാശുണ്ടാക്കാൻ പോയത് കൊണ്ടാണ് കേസ് വന്നത്. അതിന്റെ പരിണിതഫലം എന്തായാലും സഹിച്ചേ പറ്റൂ.