അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താല്പര്യമുണ്ടോയെന്ന് പരിശോധിക്കണം; ഗുരുതര ആരോപണവുമായി ഇ.പി.ജയരാജന്
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഗുരുതര ആരോപണവുമായി ഇ.പി.ജയരാജന്. ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താല്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജയരാജന് പറഞ്ഞു. ഒന്നും പറയാനില്ലാതെ യുഡിഎഫ് ഇതിനായി വഴി തേടി നടക്കുകയായിരുന്നു. ഹര്‍ജി ആര്‍ക്കും നല്‍കാമെന്നും തെരഞ്ഞെടുപ്പുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
പ്രതിയായ ദിലീപും ഭരണ മുന്നണിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും പീഡന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവവും അഭിഭാഷകര്‍ നടത്തിയ ഇടപെടലും അന്വേഷിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം.
Content Highlight: E P Jayarajan speaks against hc plea submitted by abducted actress