സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; എസ്ഐക്ക് സസ്പെൻഷൻ
കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ, കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതി ഇപ്പോൾ ഒളിവിലെന്നാണ് വിവരം. സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്. ഇങ്ങനെ തട്ടിയെടുത്തതിൽ 2 ലക്ഷം ബൈജുവിന് ലഭിച്ചതായാണ് കണ്ടെത്തൽ. ബൈജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയി എന്ന് പറഞ്ഞ് സിപിഒയെ ഫോൺ വിളിച്ചിരുന്നു. തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് മധ്യസ്ഥനായി വന്ന് ബിജു ഇടപെടുന്നത്. പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറയുന്നു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.













