സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില് ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ പശ്ചാത്തലത്തിലാണ് ഡിസിപിയെ വിളിച്ച് മുഖ്യമന്ത്രി നേരിട്ട് നിര്ദേശം നല്കിയത്. ഔദ്യോഗിക യാത്രക്ക് കൂടുതല് വാഹനങ്ങള് വിന്യസിക്കരുതെന്ന് നിര്ദേശിക്കുകയായിരുന്നു. കവടിയാറില് വയോജന ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിക്കെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടി […]







