കാശ് കൊടുത്ത് ഭക്ഷണം മേടിച്ചവർ പരാതി പറഞ്ഞപ്പോൾ കത്തിയെടുത്ത മാനേജർ; ഒടുവിൽ പിള്ളേരും നാട്ടുകാരും ചേർന്ന് ചവിട്ടിക്കൂട്ടി, പൊലീസ് കേസുമായി
കടയിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവരോട് മോശമായി പെരുമാറുകയും, പരാതിപ്പെട്ടവർക്ക് നേരെ ആയുധമെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രമുഖ ഫുഡ് ചെയിൻ സ്ഥാപനമായ ചിക്കിങ്ങിലെ മാനേജർക്ക് കിട്ടിയത് അസ്സൽ പണിയാണ്. ഭക്ഷണത്തിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട കുട്ടികളോട് ട് തട്ടിക്കയറുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.
ചിക്കിങ് ഔട്ട്ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയ കുറച്ച്കുട്ടികൾ, അവർ സ്പോർട്സ് മീറ്റിനായി എത്തിയതാണ്, അവർക്ക് ലഭിച്ച ഭക്ഷണത്തിൽ ചിക്കന്റെ അളവ് കുറവാണെന്ന് പരാതിപ്പെടുന്നു. എന്നാൽ പരാതി കേൾക്കാനോ പരിഹരിക്കാനോ തയ്യാറാകാതിരുന്ന മാനേജർ കുട്ടികളോട് മോശമായി സംസാരിക്കുന്നു. അടിക്കാൻ കയ്യോങ്ങുന്നു. പിന്നീട് അല്പം കഴിഞ്ഞ് മാനേജരെ ആളുകൾ ചേർന്ന് പട്ടിയെ പോലെ തല്ലുന്നു.
എല്ലായിടത്തും സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും ഉള്ള കാലത്ത് ഒരു പൊട്ടനെ പോലെയാണ് ഈ മാനേജർ എന്നവൻ പെരുമാറിയത്. ഗുണ്ടായിസം കാണിച്ച് ബിസിനസ് ഉണ്ടാക്കുന്നത് ഇവിടെയൊന്നും നടക്കുന്ന കാര്യമല്ല.
ഈ സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സ്ഥാപനത്തിന്റെ പ്രതിച്ഛായ മോശമാകുമെന്ന് ഭയന്ന മാനേജ്മെന്റ് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായാണ് സൂചന. അക്രമം കാണിച്ച മാനേജർക്കെതിരെ പോലീസ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
സ്പോർട്സ് മീറ്റിനായി എത്തിയ വിദ്യാർഥികളും ചിക്കിങ് ജീവനക്കാരും തമ്മിൽ ചൊവ്വാഴ്ചയാണ് തർക്കമുണ്ടായത്. വിദ്യാർഥികളുടെ ബന്ധുക്കൾ എത്തിയതോടെ മാനേജർ അടുക്കളയിൽനിന്ന് കത്തിയെടുത്ത് വീശി. പിന്നെ ഈ മാനേജർക്ക് ഓർമ്മ വരുന്നത് തല്ലും ചവിട്ടും ഒക്കെ ഏറ്റുവാങ്ങിയ ശേഷമാണ്.
ചിക്കന്റെ അളവിനെക്കുറിച്ച് ആ പിള്ളേര് പരാതി പറഞ്ഞപ്പോൾ, അത് നല്ല രീതിയിൽ പരിഹരിച്ചിരുന്നെങ്കിൽ ഇന്നലെ സന്തോഷത്തോടെ New Year ആഘോഷിക്കാമായിരുന്നു. പക്ഷെ അഹങ്കാരം മൂത്ത് ഷോ കാണിച്ചതോടെ പുറത്തിരംഗൻ പറ്റാത്ത അവസ്ഥയായി.
ഒരു കടയും അവിടുത്തെ കസ്റ്റമേഴ്സിനെയും ഒക്കെ മാനേജ് ചെയ്യാൻ പറ്റുന്ന ആളാകണം അവിടുത്തെ മാനേജർ. അല്ലാതെ ഈ ജാതി തലക്ക് വെളിവില്ലാത്ത, ഗുണ്ടാ സംസ്കാരമുള്ളവനെ ജോലിക്ക് വെച്ചാൽ താമസിയാതെ കടയും പൂട്ടി പോകാം. അവിടുത്തെ സപ്ളെയേഴ്സ് പിള്ളേർ ഒക്കെ പിടിച്ച് മാറ്റിയപ്പോൾ, അവരെ തള്ളിയിട്ടാണ് ആ കുട്ടികളുടെ നേരെ ഇവൻ പാഞ്ഞ് വരുന്നത്.
എന്തായാലും നന്നായി നാണം കെട്ടിട്ടുണ്ട്. എല്ലാ ചാനലിലും വന്നിട്ടുണ്ട് ഒരുത്തനെ താഴെയിട്ട് ചവിട്ടികൂട്ടുന്നത്. ഇനി പതിനെട്ട് വയസ്സ് തികയാത്ത പിള്ളേരുടെ നേരെ കത്തി എടുത്ത് ചെന്നതിന് ഒരു കേസ് കൂടി വന്നാൽ കയങ്ങൾ ഒന്നുകൂടി ഉഷാറാകും.
ചിക്ക് കിംഗ് ഉടമ വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഇങ്ങനെയൊരു ബ്രാൻഡ് വളർത്തിക്കൊണ്ട് വന്നത്. പക്ഷെ ഇത്തരം വിവരമില്ലാത്ത സ്റ്റാഫുകൾ ഉണ്ടാക്കുന്ന ഡാമേജുകൾ വളരെ വലുതാണ്. ഹോട്ടലുകൾ ആണെങ്കിലും ബേക്കറി ആണെങ്കിലും ചില കസ്റ്റമറിന് പരാതി ഉണ്ടാകും. അത് കേൾക്കണം, നല്ല രീതിയിൽ പരിഹരിക്കണം. കാരണം ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പ് കസ്റ്റമറിനെ ആശ്രയിച്ചാണ്.
പണം മുദ്ദക്കി നമ്മുടെ പ്രോഡക്റ്റ് കഴിക്കാൻ വരുന്നവരുടെ മുന്നിൽ അല്പം താഴ്ന്ന് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. അല്ലെങ്കിൽ അവർക്ക് പോകാൻ വേറെ കടകളുണ്ട് എന്നതും ഓർക്കുക. ഏതൊരു സ്ഥാപനത്തിലും ജോലിക്ക് കയറുന്നവർ ആദ്യം പഠിക്കേണ്ട ഒരു കാര്യമാണ് കസ്റ്റമർ ഈസ് ഓൾവെയ്സ് കിംഗ് എന്നത്. ചിക്കിങ് ആയാലും കെഎഫ്സി ആയാലും കസ്റ്റമർ തന്നെയാണ് രാജാവ്.












