വിമാനത്തിലെ പ്രതിഷേധം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
മുഖ്യമന്ത്രിക്കു നേരെ വിമാനത്തില്‍വെച്ചുണ്ടായ പ്രതിഷേധത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെയാണ് ഡിജിപി അനില്‍കാന്ത് നിയോഗിച്ചത്. വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്ത്തകന് അഡ്വ. അനൂപ് വി ആര് രംഗത്തെത്തി. ഇതുസംബന്ധിച്ച് വിമാനക്കമ്പനിയായ ഇന്‍ഡിഗോ അധികൃതര്‍ക്ക് അഡ്വ. അനൂപ് രേഖാമൂലം കത്ത് നല്കി. പ്രതികരണം അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൂപ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ വിമാനത്തില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനി ഇന്‍ഡിഗോ പൊലീസിനു റിപ്പോര്‍ട്ട് നല്കി. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തുടങ്ങവേ മുഖ്യമന്ത്രിക്കടുത്തേക്ക് മൂന്നുപേര്‍ പാഞ്ഞടുത്തുവെന്നും നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുഖ്യമന്ത്രിക്കടുത്തേക്ക് പാഞ്ഞടുത്ത ഇവരെ ‘ഒരു യാത്രക്കാരന്’ തടഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ ഗണ്മാന് എസ് അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Content Highlight: Protest against CM in Flight, Indigo Airlines, Pinarayi Vijayan