മുൻ എംഎൽഎയും സിപിഐ നേതാവുമായ പി. രാജു അന്തരിച്ചു
Posted On February 27, 2025
0
123 Views
മുൻ എംഎൽഎയും സിപിഐ നേതാവുമായ പി. രാജു (73) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെ ആയിരുന്നു അന്ത്യം. കാൻസർ രോഗത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. രോഗാവസ്ഥ കൂടിയതോടേ ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.











