കഴിഞ്ഞ ആറ് വര്‍ഷമായി ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ മെന്ററാണ്’ – രൂക്ഷ വിമര്‍ശനങ്ങളുമായി പി സി ജോര്‍ജ്
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് രംഗത്ത്. മുഖ്യമന്ത്രി- ഫാരിസ് അബൂബക്കര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് പി സി ഉന്നയിക്കുന്നത്. ഫാരിസ് അബൂബക്കര്‍ പിണറായി വിജയന്റെ മെന്ററാണെന്നും ഈ വിഷയം ഞാന്‍ പറയുമെന്ന് ഭീതിയിലാണ് തനിക്കെതിരെ പീഡനക്കേസ് എടുത്തതെന്നും പി സി ജോര്‍ജ് പറയുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരിസ് അബൂബക്കര്‍. ഇയാളാണ് റിയാസിനെ ലോക്സഭാ സ്ഥാനാര്ത്ഥിക്കായിത്. മുഖ്യമന്ത്രിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിന്റെ തലേദിവസം ഫാരിസ് ഉണ്ടായിരുന്നതായും പി സി ജോര്‍ജ് പറഞ്ഞു. 2012 മുതല്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളുളെയും രാഷ്ട്രീയ നീക്കങ്ങളും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കര്‍ ആണെന്നും പി സി മാധ്യമങ്ങളെ അറിയിച്ചു.
സോളാര്‍ കേസിലെ പ്രതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പി സി ജോര്‍ജിന് കോടതി ജാമ്യം നല്‍കിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന അശ്ലീല ഓഡിയോ വ്യാജമാണെന്നും പി സി ജോർജ് പറഞ്ഞു.
Content Highlights – P C George, Says allegations against CM Pinarayi Vijayan and his family